ഹരിപ്പാട്
സർവകലാശാലകളിലെ നിയമന കാര്യത്തിൽ ഇടപെടാൻ ഗവർണർക്ക് അവകാശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നിയമനങ്ങളെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ പരിഹരിക്കാൻ മറ്റു മാർഗങ്ങളുണ്ട്. പക്ഷേ, ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള അധികാരം ഗവർണർക്കില്ല.
കേരളത്തിലെ സർവകലാശാല, ഉന്നത വിദ്യാഭ്യാസരംഗം മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. എന്നാൽ ചാൻസലർ കൂടിയായ ഗവർണറുടെ നിലപാട് ഈ മാറ്റങ്ങളുടെ ഗുണഫലം ലഭിക്കാതെ പോകാൻ കാരണമാകുന്നു. ജനാധിപത്യ സംവിധാനത്തിൽ സർക്കാരാണ് സർവകലാശാലകളുടെ കാര്യം തീരുമാനിക്കേണ്ടത്, ഗവർണറല്ല.
വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലുള്ളവർ യോഗ്യരാണ്. ലോകായുക്തയുടെ അധികാരം സംബന്ധിച്ച് സിപിഐ–-സിപിഐ എം തർക്കമില്ലെന്നും കാനം പറഞ്ഞു.