കാങ്കോൽ > കാപ്പചുമത്തിയതിനെ തുടർന്ന് ഒളിവിൽപോയ ആർഎസ്എസ് ക്രിമിനൽ ആലക്കാട്ടെ കാനാമീത്തലെവീട്ടിൽ ബിജു(44)വിനെ പെരിങ്ങോം പൊലീസ് അറസ്റ്റുചെയ്തു. ജൂലൈ ആറിന് കാപ്പ ചുമത്തിയ ബിജുവിനെ പെരിങ്ങോം എസ്എച്ച്ഒ യദുകൃഷ്ണനും സംഘവുമാണ് അറസ്റ്റുചെയ്തത്.
കുന്നരുവിലെ സിപിഐ എം പ്രവർത്തകൻ സി വി ധനരാജ് വധക്കേസ് ഉൾപ്പെടെ നിരവധികേസുകളിൽ പ്രതിയാണ് ഇയാൾ. മാസങ്ങൾക്കുമുമ്പ് വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടി ഇയാൾക്ക് പരിക്കേറ്റിരുന്നു. അമ്മയ്ക്കും സമാനരീതിയിൽ മുമ്പ് പരിക്കേറ്റിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീടിന് സമീപത്തെ കുളത്തിനോടുചേർന്ന് ബോംബ് ശേഖരം കണ്ടെത്തി.