അഗർത്തല > ത്രിപുരയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കഞ്ചാവുമായി പിടിയിൽ. സംസ്ഥാനത്തെ പ്രമുഖ നേതാവായ മംഗൾ ദേബർമ്മയാണ് 400 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. ഇന്നലെയാണ് ദലായ് ജില്ലയിലെ കമൽപുരിൽനിന്ന് വാഹനത്തിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്.
വാഹനം കസ്റ്റഡിയിലെടുത്തശേഷം പിന്നീട് ബിജെപി നേതാവിനെ സ്റ്റേഷനിൽനിന്ന് വിടുകയായിരുന്നു. ഖോവൈ കമൽപുർ പാതയിലെ ചെക്ക്പോസ്റ്റിലാണ് സംഭവം. എന്നാൽ തന്നെ കുടുക്കാൻ ആരോ മനപ്പൂർവ്വം വാഹനത്തിൽ കഞ്ചാവ് വയ്ക്കുകയായിരുന്നു എന്നാണ് ദേബർമ്മയുടെ വാദം. കാറിൽ കഞ്ചാവ് കയറ്റുന്നതുകണ്ട നാട്ടുകാരാണ് പൊലീസിനോട് പരിശോധിക്കാൻ ആവശ്യപ്പെട്ടത്.