തിരുവനന്തപുരം > ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് മന്ത്രി പി രാജീവ്. ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ല മറിച്ച് അന്വേഷണ സംവിധാനമാണ്. ജുഡീഷ്യല്‍ സംവിധാനമാണ് ലോകായുക്ത എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ വിധിയും പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്തതാണ്. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല. പൊലീസ് അന്വേഷിച്ച് അവര്‍ തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങനെ ശരിയാകുമെന്നും ഇത് ഭരണഘടനയുമായി ചേര്‍ന്ന് നില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.