കൊല്ലം> കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന്റെ ഈ വര്ഷത്തെ വി. സാംബശിവൻ സ്മാരക പുരസ്ക്കാരം എഴുത്തുകാരൻ അശോകൻ ചരുവിലിന് ധനമന്ത്രി കെ എൻ ബാലഗോപാൽ സമ്മാനിച്ചു
കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടന്ന ചടങ്ങ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എല് സി പാസ്സായ കുട്ടികള്ക്കായി ട്രസ്റ്റ് ഏര്പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്വ്വഹിച്ചു. വിദ്യാഭ്യാസ എൻഡോവ്മെൻറുകൾ എം നൗഷാദ് എം എൽ എ സമ്മാനിച്ചു.
ഇരിങ്ങാലക്കുട ആർദ്രം പാലിയേറ്റീവ് കേന്ദ്ര ഓഫീസിനു വേണ്ടി 5 സെന്റ് സ്ഥലം സംഭാവനായി നൽകിയ കല ട്രസ്റ്റ് അംഗം എം ജെ റപ്പായിയെ മന്ത്രി ആദരിച്ചു . സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ്സ് സുദേവൻ അധ്യക്ഷനായി. കല ട്രസ്റ്റ് സെക്രട്ടറി സുദർശൻ കളത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കല ട്രസ്റ്റ് അംഗം ചന്ദ്രമോഹൻ പനങ്ങാട് ആദരപത്രം വായിച്ചു. എം എച്ഛ് ഷാരിയാർ (cpm സംസ്ഥാന കമ്മിറ്റി അംഗം ),ആർ എസ് ബാബു (മീഡിയ അക്കാദമി ചെയർമാൻ ),കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ,എൻ അജിത്കുമാർ (പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ),കല കുവൈറ്റ് വൈസ് പ്രസിഡന്റ് ശൈമേഷ് . ജേക്കബ് മാത്യു കല ട്രസ്റ്റ് അംഗം എന്നിവർ സംസാരിച്ചു .അവാർഡ് തുക ഇരിങ്ങാലക്കുട ആർദ്രം പാലിയേറ്റീവ് കെയറിന് നൽകുമെന്ന് അശോകൻ ചരുവിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്വാഗത സംഘം കണ്വീനര് എ എം ഇക്ബാൽ സ്വാഗതവും,സ്വാഗത സംഘം കൺവീനർ ഷൈൻദേവ് നന്ദിയും പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ മലയാളം മീഡിയത്തിൽ പഠിച്ച് ഉന്നത മാർക്കോടെ എസ്എസ്എൽസി വിജയിക്കുന്ന കുട്ടികൾക്കാണ് എൻഡോവ്മെൻറ്. ഒരു ജില്ലയിൽനിന്ന് 40 കുട്ടികൾക്കാണ് എൻഡോവ്മെൻറ് നൽകുക.