ന്യൂഡൽഹി
ജമ്മു കശ്മീരിൽ പുറത്തുനിന്നുള്ളവർക്ക് വോട്ടവകാശം നൽകുമെന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ പ്രഖ്യാപനം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം ചേർന്നു. പങ്കെടുത്ത മുഴുവൻ പാർടികളും നടപടിയെ അപലപിച്ചു. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും ധാരണയായി. കമീഷൻ പറയുന്നത് പുതിയ വോട്ടർമാരുടെ എണ്ണം അമ്പതോ അറുപതോ ലക്ഷമാകും എന്നാണ്. പുറത്തുനിന്നുള്ളവർ വോട്ട് ചെയ്യുകവഴി നിയമസഭ കശ്മീരികളുടേത് അല്ലാതാകുമെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു.
സെപ്തംബറിൽ ദേശീയ പാർടികളുടെ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യാനും യോഗത്തിൽ ധാരണയായി. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ ഗുപ്കാർ വസതിയിൽ ചേർന്ന യോഗത്തിൽ പിഡിപി, കോൺഗ്രസ്, സിപിഐ എം, സിപിഐ, ജമ്മു കശ്മീർ അവാമി നാഷണൽ കോൺഫറൻസ് നേതാക്കൾ പങ്കെടുത്തു. സജ്ജദ് ലോണിന്റെ ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് വിട്ടുനിന്നു.
ശിവസേന പങ്കെടുത്തു. പ്രതിപക്ഷയോഗത്തെ പ്രതിരോധിക്കാനെന്നോണം ബിജെപി, ജമ്മുവിൽ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു