ന്യൂഡല്‍ഹി> ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സമരത്തിന്റെ മറവില്‍ എബിവിപിയുടെ അക്രമപരമ്പര. സുരക്ഷ ജീവനക്കാരുടെ തല തല്ലിത്തകര്‍ത്ത പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഒരു ജീവനക്കാരന്റെ കൈയും ഒടിഞ്ഞു. മാസങ്ങളായി സ്കോളര്‍ഷിപ്പ് മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും വിദ്യാര്‍ഥി യൂണിയനും സമരത്തിലാണ്. ചൊവ്വാഴ്ച എസ്എഫ്ഐ സമരം നടത്തുമെന്ന് അറിയിച്ചിരുന്നതോടെ തലേന്ന് സമരവുമായി എബിവിപി എത്തുകയായിരുന്നു.
റെക്ടര്‍ ഓഫീസ് ഉപരോധിക്കാനെത്തിയ പ്രവര്‍ത്തകരെ സുരക്ഷജീവനക്കാര്‍ തടഞ്ഞതോടെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഓഫീസിലെ ചില്ലടക്കം തല്ലിത്തകര്‍ത്ത ഇവര്‍ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് അപേക്ഷകളും ഉപകരണങ്ങളും കീറിയെറിഞ്ഞു. സുരക്ഷാജീവനക്കാരെ സംഘം ചേര്‍ന്ന് പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. ക്രൂരമര്‍ദ്ദനത്തിരയായ മൂന്ന്പേരുടെ തല തകര്‍ന്നു. പരിക്കേറ്റെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകരും ചികിത്സ തേടി.
അതേസമയം, വിദ്യാര്‍ഥി സമരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ അധികാരികളെ ഉപയോഗിച്ച എബിവിപി ഗുണ്ടകള്‍ ഇപ്പോള്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് വിദ്യാര്‍ഥി യൂണിയന് അധ്യക്ഷ ഐഷി ഘോഷ് പറഞ്ഞു. ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് നേരെയായിരുന്നു എബിവിപി അക്രമമെങ്കില്‍ ഇന്ന് സുരക്ഷാജീവനക്കാരാണ് ഇരകളായതെന്നും അവര്‍ പറഞ്ഞു