റിയാദ് > വൈദ്യുത വാഹന ചാർജിംഗ് ആക്ടിവിറ്റി മാർക്കറ്റ് നിയന്ത്രിക്കുന്നതിനുള്ള എല്ലാ നിയമനിർമ്മാണ, നിയന്ത്രണ, സാങ്കേതിക വശങ്ങളും പൂർത്തിയാക്കിയതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിലും സ്വകാര്യമേഖലയുടെ സംഭാവന ഉയർത്തുന്നതിലും രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ സഹായകരമാകുന്നു.
വാഹന ഉടമകൾക്ക് അനായാസമായി ചാർജ് ചെയ്യാൻ കഴിയുന്നതിനൊപ്പം സ്വദേശികൾക്ക് ഭാവിയിൽ ജോലി സാധ്യതക്കും ഇതിലൂടെ അവസരമൊരുക്കാനാകും. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ജല, വൈദ്യുതി റെഗുലേറ്ററി അതോറിറ്റി, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, സൗദി എനർജി എഫിഷ്യൻസി സെന്റർ “കഫ”, സൗദി ഇലക്ട്രിസിറ്റി കമ്പനിയും കിംഗ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ “KAPSARC”. എന്നിവ ഇതിൽ അംഗങ്ങളാണ്.















