മക്ക> ജിദ്ദ നവോദയ മക്ക ഏരിയാ കമ്മറ്റിക്ക് കീഴിൽ നവോദയ വളണ്ടിയർമാർ കഴിഞ്ഞ രണ്ട് മാസക്കാലമായി നടത്തിവരുന്ന മക്കയിലെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിന് വേണ്ടി രൂപവൽക്കരിച്ച ഹജ്ജ് സെൽ (2022 )പ്രവർത്തനത്തനങ്ങൾ അവസാനിപ്പിച്ചു. മക്കയിലെ ഏഷ്യൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ റഷീദ് ഒലവക്കോടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് നവോദയ ആക്ടിംഗ് രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട് ഉൽഘാടനം ചെയ്തു.
വളണ്ടിയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാലിഹ് വാണിയമ്പലം, സജീർ കൊല്ലം , സഹദ് കൊല്ലം , ഇർഫാന മേലാറ്റൂർ എന്നിവർ വളണ്ടിയർമാർക്കുള്ള ആദ്യ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. വളണ്ടിയർമാരെ അഭിവാദ്യം ചെയ്ത് കൊണ്ട് ജിദ്ദ നവോദയ ആക്ടിം പ്രസിഡണ്ട് ശിഹാബുദ്ദീൻ എണ്ണപ്പാടം, ഏരിയാ സിക്രട്ടറി മുഹമ്മദ് മേലാറ്റൂർ, സിസി അംഗങ്ങളായ ഷറഫുദീൻ കാളികാവ്, ഗഫൂർ മമ്പുറം, ഹസ്സൻബായ് , ഇർഫാന മേലാറ്റൂർ എന്നിവർ സംസാരിച്ചു. ഷാഹുൽ ഹമീദ് വടക്കുഞ്ചേരി സ്വാഗതവും, ബുഷാർ ചെങ്ങമനാട് നന്ദിയും പറഞ്ഞു.