തിരുവനന്തപുരം
കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവർണർ നടത്തിയ പരാമർശം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ. സർവകലാശാലകളിൽ നിയന്ത്രണങ്ങളില്ലാതെ ഇടപെട്ട് പ്രശ്നം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് സ്വയംഭരണത്തെ സാരമായി ബാധിക്കും. ഗവർണറുടെ ഇടപെടലുകൾക്കെതിരെ സിൻഡിക്കറ്റ് തീരുമാനപ്രകാരം കണ്ണൂർ വിസി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് ഇത്തരം പരാമർശം നടത്താൻ കാരണം. |
സർവകലാശാലകളെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ മൽപ്പിടുത്ത വേദികളാക്കാൻ അനുവദിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി എം ആർഷോയും പ്രസ്താവനയിൽ പറഞ്ഞു.