ന്യൂഡൽഹി
ഉത്തർപ്രദേശിലെ ഹർദോയിൽ രണ്ടുമാസം ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഫറൂഖാബാദ് ബസ് സ്റ്റാൻഡിൽനിന്ന് തട്ടിക്കൊണ്ടുപോയി നാലുപേർ ഹർദോയ്ജില്ലയിൽ എത്തിച്ച് മൂന്ന് ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പരാതിയിൽ പറഞ്ഞു.
അക്രമികൾ ഉറങ്ങിയ അവസരത്തിൽ രക്ഷപ്പെട്ട യുവതി 12 കിലോമീറ്റർ നടന്ന് ബഹാദുർപുർ ഗ്രാമത്തിലെത്തി. നാട്ടുകാർ ഇവരെ രാജേപുർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. അന്വേഷിക്കുകയാണെന്ന് ഫറൂഖാബാദ് എസ്പി അശോക്കുമാർ മീണ പ്രതികരിച്ചു.
16ന് ഷഹരൻപുരിലെ ഭർതൃവീട്ടിൽനിന്ന് ബറേലിയിലെ സ്വന്തം വീട്ടിലേക്ക് പോകുംവഴിയാണ് യുവതിയെ അക്രമികൾ തട്ടിക്കൊണ്ടുപോയത്. അതേസമയം, യുവതിയെ ബന്ധുക്കൾ 80,000 രൂപയ്ക്ക് വിറ്റതാണെന്ന് അവരെ തടവിൽവച്ചിരുന്ന വീട്ടിലുണ്ടായിരുന്ന മറ്റൊരു യുവതി അവകാശപ്പെട്ടു.