തിരുവനന്തപുരം
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ആദ്യ ദിനം. അന്ന് മറ്റു നടപടിക്രമങ്ങളില്ല. തുടർന്ന്, 10 ദിവസം സഭ സമ്മേളിച്ച് റദ്ദായ 11 ഓർഡിനൻസിനുപകരം പുതിയ നിയമനിർമാണം നടത്തും.
അവതരിപ്പിക്കുന്ന ബില്ലുകൾ
കേരള ആഭരണത്തൊഴിലാളി
ക്ഷേമനിധി (ഭേദഗതി )
തദ്ദേശ സ്വയംഭരണ പൊതു സർവീസ്
വ്യവസായ ഏകജാലക ക്ലിയറൻസ്
ബോർഡുകളും നഗരവികസനവും
പ്രൈവറ്റ് ഫോറസ്റ്റ്സ് (വെസ്റ്റിങ് ആൻഡ് അസൈൻമെന്റ്)
ലോകായുക്ത (ഭേദഗതി)
മാരിടൈം ബോർഡ് (ഭേദഗതി)
കന്നുകാലി, കോഴിത്തീറ്റ,
ധാതുലവണമിശ്രിതം ഉൽപ്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ
സഹകരണസംഘം (രണ്ടാം ഭേദഗതി)
പബ്ലിക് ഹെൽത്ത്
പിഎസ്സി അമെൻഡ്മെന്റ്
പബ്ലിക് എന്റർപ്രൈസസ്
സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്
ബോർഡ്