ഭോപ്പാൽ> മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിൽ തലയ്ക്കു പരിക്കേറ്റ് എത്തിയ യുവതിയുടെ തലയിലെ ബാൻഡേജിനൊപ്പം കോണ്ടത്തിന്റെ പാക്കറ്റും. രേഷ്മ ബായി എന്ന യുവതിയാണ് ചികിത്സയ്ക്കെത്തിയത്. രേഷ്മ ആദ്യം പോയ മൊറേനയിലെ പോർസ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്സ് ആണ് രക്തസ്രാവം തടയാൻ കോട്ടനൊപ്പം കോണ്ടത്തിന്റെ പാക്കറ്റുകൂടി വച്ച് കെട്ടിയത്.
പരിക്ക് ഗുരുതരമായതുകൊണ്ട് പിന്നീട് രേഷ്മയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇതോടെയാണ് സംഭവം പുറത്തായത്. സംഭവം വിവാദമായതോടെ ബാൻഡേജിട്ട നഴ്സിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു.
Little did the medical professional at Morena District Hospital in Madhya Pradesh realise that he would discover a condom wrapper inside the bandage of a woman’s head injury.#MadhyaPradesh #Morena #madhyapradesh_ig #doctor #doctorlife #condom #condoms #condomchallenge #medical pic.twitter.com/s19V19JDmH
— Sutronkeanusaar (@Sutronkanusaar) August 20, 2022