തൃശൂർ
കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം 23, 24 തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എ സി ആനന്ദൻ നഗറിൽ (തൃശൂർ റീജണൽ തിയറ്റർ) 23ന് രാവിലെ 10ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രവാസി സംഘത്തിന് 4,23,000 അംഗങ്ങളാണുള്ളത്. 471 പ്രതിനിധികൾ പങ്കെടുക്കും. 24ന് വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പ്രവാസി രംഗത്ത് സമഗ്ര സംഭാവന നൽകിയവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ പി ടി കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ, സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി, സി കെ കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.