തിരുച്ചിറപ്പള്ളി> തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ വിദേശികളെ പാർപ്പിച്ചിരിക്കുന്ന പ്രത്യേക ക്യാമ്പിനുള്ളിൽ നടത്തിയ പരിശോധനയിൽ 150- മൊബൈൽ ഫോൺ പിടിച്ചെടുത്തു. വെള്ളിയാഴ്ച പകൽ ആറോടെ സെൻട്രൽ ജയിലിന് സമീപത്തെ ക്യാമ്പിൽ മൂന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ക്യാമ്പിലുള്ള തടവുകാരിലധികവും ശ്രീലങ്കൻ തമിഴരാണ്. ബംഗ്ലാദേശ്, നൈജീരിയ, ഇറാൻ, റഷ്യ, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്. കഴിഞ്ഞമാസം മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇവിടെ എൻഐഎ പരിശോധന നടത്തിയിരുന്നു.