ന്യൂയോര്‍ക്ക്> അമേരിക്കയില്‍ രണ്ടാഴ്ചയ്ക്കിടയില്‍ വീണ്ടും മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തു. ചൊവ്വ രാവിലെയാണ് ന്യൂയോര്‍ക്ക് ശ്രീ തുളസി മന്ദിറിന് സമീപത്ത് സ്ഥാപിച്ചിരുന്ന പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ആറുപേര്‍ ചേര്‍ന്ന് ചുറ്റിക ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെയും തുടര്‍ന്ന് റോഡില്‍ മോശംവാക്കുകള്‍ എഴുതുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസ് പങ്കുവച്ചു. ഇതേ സ്ഥലത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമ ആഗസ്ത് മൂന്നിനും തകര്‍ത്തിരുന്നു. ഫെബ്രുവരിയില്‍ യൂണിയന് സ്ക്വയറിലുണ്ടായിരുന്ന ഗാന്ധിജിയുടെ വെങ്കല പ്രതിമ തകര്‍ത്തു.