തിരുവനന്തപുരം
അഖിലേന്ത്യാ പൊലീസ് നീന്തലിൽ ഒളിമ്പ്യൻ സജൻ പ്രകാശിന് രണ്ടാം സ്വർണം. പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിലാണ് കേരള പൊലീസിനുവേണ്ടി നീന്തിയ സജൻ റെക്കോഡോടെ സ്വർണം നേടിയത്. മൂന്നുവർഷംമുമ്പ് സ്ഥാപിച്ച സ്വന്തം റെക്കോഡാണ് തിരുത്തിയത്. ബിഎസ്എഫിന്റെ സന്ദീപ് പംഘൽ വെള്ളിയും ഐടിബിപിയുടെ ശരവണൻ വെങ്കലവും നേടി.
വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ജോമി ജോർജ് സ്വർണം നേടി. പുരുഷന്മാരുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ എ അമലിന് വെള്ളിയുണ്ട്. 4×100 ഫ്രീ സ്റ്റെെൽ റിലേയിൽ കേരള വനിതകൾ വെള്ളിയും പുരുഷൻമാർ വെങ്കലവും നേടി. പൊലീസ് സേനാ വിഭാഗത്തിൽ 103 പോയിന്റോടെ കേരളം മുന്നിലാണ്.