കൊൽക്കത്ത
മലയാളി മധ്യനിരക്കാരൻ എം എസ് ജിതിൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ. ഗോകുലം കേരളയിൽനിന്നാണ് ഇരുപത്തിനാലുകാരൻ ഐഎസ്എൽ ക്ലബ്ബിലേക്ക് ചേക്കേറിയത്.
2018ൽ കേരളത്തെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാനിയായ തൃശൂരുകാരൻ എഫ്സി കേരളയിലൂടെയാണ് പ്രൊഫഷണൽ അരങ്ങേറ്റംകുറിച്ചത്. രണ്ടുവർഷമായി ഗോകുലത്തിലാണ്.