അബുദാബി> മലയാളം മിഷന് അബുദാബിയുടെ ആഭിമുഖ്യത്തില് അധ്യാപക സംഗമം സംഘടിപ്പിച്ചു. മലയാളം മിഷന് പാഠപുസ്തക പരിഷ്കരണ സമിതി അംഗം പി ടി മണികണ്ഠന് പന്തലൂര് അധ്യാപക സംഗമത്തില് അധ്യാപകരുമായി സംവദിച്ചു.
മാതൃഭാഷ പഠിച്ചാല് മറ്റു ഭാഷകളിലൂടെയുള്ള വിനിമയങ്ങള്ക്ക് തടസ്സമാകുന്നുവെന്ന വികലമായ കാഴ്ചപ്പാടാണ് പലരും വെച്ചുപുലര്ത്തുന്നതെന്ന് പി ടി മണികണ്ഠന് അഭിപ്രായപ്പെട്ടു.ഭാഷാ പഠനത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാമ്പ്രദായിക പഠന രീതികള് മാറ്റി കുട്ടികളില് ആവശ്യബോധം സൃഷ്ടിക്കത്തക്കവിധം ആധുനികമായ സാങ്കേതിക വിദ്യകളെ ഭാഷാപഠനവുമായി സമരസപ്പെടുത്തിക്കൊണ്ടായിരിക്കണം ഭാഷാ പഠനം നടത്തേണ്ടതെന്ന് അദ്ദേഹം തുടര്ന്ന് പറഞ്ഞു.അധ്യാപകരുടെ സംശയങ്ങള്ക്ക് പി ടി മണികണ്ഠന് മറുപടി നല്കി.
മലയാളം മിഷന് അബുദാബിക്ക് കീഴില് ഇന്ന് 71 കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം വിദ്യാര്ഥികള് 90 അധ്യാപകരുടെ കീഴില് മാതൃഭാഷയുടെ മാധുര്യം നുകര്ന്നുവരുന്നു.മലയാളം മിഷന് കണ്വീനര് വി പി കൃഷ്ണകുമാര്, കോര്ഡിനേറ്റര്മാരായ സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാര് എന്നിവര് അധ്യാപക സംഗമത്തിന് നേതൃത്വം നല്കി.