ന്യൂഡൽഹി> മുസ്ലിംവനിതകളെ അവഹേളിക്കുന്ന ഉള്ളടക്കമുള്ള ആപ് ഉണ്ടാക്കിയ പ്രതിക്കെതിരായ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഏറെ വിവാദമുണ്ടാക്കിയ സുള്ളിഡീൽസ് ആപ്പിന്റെ നിർമാതാവായ ഓംകരേശ്വർ താക്കൂറിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. അവഹേളിക്കപ്പെട്ട ഓരോ സ്ത്രീയും ഇരകളാണെന്നും അവർക്ക് ഓരോരുത്തർക്കും കേസ് നൽകാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.