ഹൈദരാബാദ്
പ്രായപൂര്‍ത്തിയായവര്‍ക്ക് കരുതല്‍ ഡോസായി കോര്‍ബെവാക്സ് സ്വീകരിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. കോവിന്‍ ആപ്പുവഴി വെള്ളിമുതല്‍ വാക്സിന് രജിസ്റ്റര്‍ചെയ്യാം. വാക്സിന്റെ വില 250 രൂപയാണെങ്കിലും നികുതിയും മറ്റുനിരക്കുകളും ഉള്‍പ്പെടെ സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍ 400 രൂപ ഈടാക്കിയേക്കുമെന്ന് ഉൽപ്പാദകര്‍ അറിയിച്ചു.
കോവാക്സിന്റെയോ കോവിഷീല്‍ഡിന്റെയോ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറു മാസം പൂര്‍ത്തിയായ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മുന്‍കരുതല്‍ ഡോസായി കോര്ബെവാക്സെടുക്കാം.
ആദ്യമായാണ് പ്രാഥമിക വാക്സിനില്‍ നിന്ന് വ്യത്യസ്തമായ വാക്സിന് ബൂസ്റ്റര്‍ ഡോസായി അനുവദിക്കുന്നത്. നിലവില്‍ 12 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് കോര്‍ബെവാക്സ് നല്‍കുന്നത്.