ഇടുക്കി> മുല്ലപ്പെരിയാര് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില് നിലവില് തുറന്നിരിക്കുന്ന 10 ഷട്ടറുകള് ( V1,V2, V3, V4, V5, V6,V7,V8, V9 &V10) കൂടാതെ അണക്കെട്ടിന്റെ R1, R2, R3 എന്നീ ഷട്ടറുകള് കൂടി ഇന്ന് രാവിലെ 8.00 മണി മുതല് 30 സെന്റിമീറ്ററായി ഉയര്ത്തി.ആകെ 8626 ക്യുസെക്സ് ജലമാണ് നിലവില് പുറത്തേക്കൊഴുക്കുന്നത്. ഈ സാഹചര്യത്തില് പെരിയാര് നദിയുടെ ഇരുകരകളിലും താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് അധികൃതര് അറിയിച്ചു.
മുല്ലപെരിയാര് ഡാം ഷട്ടറുകള് തുറക്കേണ്ടതായ സാഹചര്യങ്ങള് മുന്നില് കണ്ട് മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂം ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോണ് നമ്പര് 04869-253362, മൊബൈല് 8547612910 അടിയന്തിര സാഹചര്യങ്ങളില് താലൂക്ക് കണ്ട്രോള് റൂം നമ്പര് 04869-232077, മൊബൈല് 9447023597 എന്നിവയും പൊതുജനങ്ങള്ക്ക് ഉപയോഗപ്പെടുത്താം.