നിസ്വാർത്ഥ സൗഹൃദങ്ങളുടെയും ,ഓസ്‌ട്രേലിയൻ പ്രവാസ കുടുംബബന്ധങ്ങളിലേയും , സാമൂഹിക ജീവിതത്തിലെയും സ്വാർത്ഥതയാർന്ന ദുരാഗ്രഹങ്ങളുടെയും കഥ പറയുന്ന ഉരുൾ എന്ന ഷോർട്ട് ഫിലിം റിലീസിന് തയ്യാറായി. മെൽബണിലെ സ്റ്റേജ് ആർട്ടിസ്റ്റുകളുടെ സംഘടനയായ ആക്റ്റീവ് തീയറ്ററിന്റെ ബാനറിൽ പ്രതീഷ് മാർട്ടിൻ കഥയെഴുതി , സംവിധാനം ചെയ്ത്, ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച ഷോർട് ഫിലിം ആണ് ഉരുൾ.
https://www.youtube.com/watch?v=sJysIN9jsb8&t=515s
ഐറിസ് ഡിജിറ്റൽ മീഡിയയുടെ ബാനറിൽ കിഷോർ ജോസും , അനു ജോസുമാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വസ്ത്രാലങ്കാരം മോളി മാത്യൂസും , എഡിറ്റിംഗ് മധുവുമാണ് കൈകാര്യം ചെയ്തത്. പശ്ചാത്തല സംഗീതം മെജോ മാത്യുവിന്റേതാണ്.
20 മിനിറ്റോളം ദൈർഘ്യമുള്ള ഷോർട് ഫിലിം യൂട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
സജിമോൻ വയലുങ്കൽ , റെജി മാത്യു , മാത്യൂസ് കളപ്പുരക്കൽ , ബ്രിന്ദ കൃഷ്ണമൂർത്തി, ക്ളീറ്റസ് , ഷാജി(ഷാ) , അനു ജോസ് എന്നിവരാണ് മുഖ്യ അഭിനേതാക്കൾ.
ASIA TRAVELS , Sunrise Dental Surgery, AU Kart, FLY WORLD Migration എന്നിവരാണ് ഈ ഷോർട് ഫിലിമിനെ സപ്പോർട്ട് ചെയ്ത്, നിർമ്മാണ സാക്ഷാത്ക്കാരത്തിനായി കട്ടക്ക് കൂടെ നിന്ന ഓസ്‌ട്രേലിയൻ ബിസിനസ് കമ്പനികൾ.