അബുദാബി> അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2022 വർഷത്തെ “സമ്മർ ക്യാമ്പ് – വേനൽതുമ്പികൾക്ക് തുടക്കം കുറിച്ചു. കേരളാ സോഷ്യൽ സെൻറർ പ്രസിഡൻറ വി പി കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ എൻ ടി വി യൂ എ ഇ ചെയർമാൻ മാത്തുക്കുട്ടി കടോൻ ക്യാമ്പ ഉദ്ഘാടനം ചെയ്തു. നാട്ടിൽ നിന്നും എത്തിച്ചേർന്ന പി ടി മണികണ്ഠൻ, ജെനു മഞ്ചേരി എന്നീ അദ്ധ്യാപകരാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ സാരഥികൾ.
അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ , സെന്റർ വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ് , വനിതാ വേദി കൺവീനർ പ്രജിന അരുൺ ,ബാലവേദി കൺവീനർ മെഹ്റിൻ റഷീദ് എന്നിവർ സംസാരിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി പ്രദീപ് കുറ്റിക്കോൽ ക്യാമ്പ് നയിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തി .ക്യാമ്പ് ജോയിന്റ് ഡയറക്ടർ അഞ്ജലി ജസ്റ്റിൻ ക്യാമ്പ് സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു.
ചടങ്ങിൽ കേരള സോഷ്യൽ സെൻറർ അംഗങ്ങൾക്ക് ചികിത്സ ആനുകൂല്യങ്ങൾക്കുള്ള അഹല്യ പ്രിവിലിജ് കാർഡ് സെൻറർ പ്രസിഡൻറ് വി പി കൃഷ്ണകുമാർ അഹല്യ പ്രതിനിധികളിൽ നിന്നും ഏറ്റുവാങ്ങി. പ്രശസ്ത പൊയ്ക്കാൽ കലാകാരനും നാടക പ്രവർത്തകനുമായ സുരേഷ് ഒറ്റാലി ക്യാമ്പിൽ കുട്ടികളുമായി സംവദിച്ചു.
കേരള സോഷ്യൽ സെന്റർ ബാലവേദി കൂട്ടുകാരുടെ സംഘഗാനത്തോടെ ആരംഭിച്ച യോഗത്തിൽ സെന്റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും, അസിസ്റ്റൻറ് സ്പോർട്സ് സെക്രട്ടറി ലതീഷ് ശങ്കർ നന്ദിയും പറഞ്ഞു.