അബുദാബി > അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്വീകരിച്ചു കൊണ്ട് എല്ലാവർക്കും ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2022 ജൂലായ് 29 മുതൽ ഫാർമസികളിൽ കോവിഡ്-19 വാക്സിനുകളും പിസിആർ ടെസ്റ്റുകളും ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് – അബുദാബി (DoH) അറിയിച്ചു. കോവിഡ്-19 വാക്സിനുകൾ സൗജന്യമായും, പിസിആർ ടെസ്റ്റുകൾ 40 ദിർഹം നിരക്കിലുമാണ് ലഭിക്കുക.
പ്രതിരോധ വാക്സിനേഷൻ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി PCR ടെസ്റ്റുകൾ നടത്താനും 18 വയസ്സിന് മുകളിലുള്ളവർക്ക് COVID-19 വാക്സിനേഷൻ സ്വീകരിക്കാനും അനുവദിക്കും. സീസണൽ ഫ്ലൂ വാക്സിനും വിവിധ യാത്രാ വാക്സിനുകളും പോലുള്ള മറ്റ് തരത്തിലുള്ള വാക്സിനേഷനുകൾ ഉൾപ്പെടുത്തുന്നതിനായി സേവനങ്ങൾ പിന്നീട് വിപുലീകരിക്കും.
നിരവധി ഫാർമസികൾ വാക്സിനേഷനുകൾ നൽകുന്നതിന് DoH സാക്ഷ്യപ്പെടുത്തിയ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കോഴ്സുകൾ പൂർത്തിയാക്കിയ ഫാർമസികൾക്ക്, ഡിപ്പാർട്ട്മെന്റിന്റെ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി ലൈസൻസ് ലഭിയ്ക്കും. യു എ ഇ ജനസംഖ്യയുടെ 100 ശതമാനം ആദ്യ ഡോസും 98.1 ശതമാനം പേർക്ക് രണ്ട് ഡോസും ലഭിച്ചു കഴിഞ്ഞു.