Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ കേന്ദ്രം തയ്യാറാകണം; കേളി അൽഖർജ് സമ്മേളനം

by News Desk
August 3, 2022
in PRAVASI
0
പ്രവാസികളുടെ-മൃതദേഹങ്ങൾ-സൗജന്യമായി-നാട്ടിലെത്തിക്കാൻ-കേന്ദ്രം-തയ്യാറാകണം;-കേളി-അൽഖർജ്-സമ്മേളനം
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ് > രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്തേകുന്ന പ്രവാസികൾക്ക് ആകസ്മികമായി സംഭവിക്കുന്ന മരണത്തിലെങ്കിലും ഇന്ത്യൻ സർക്കാർ കൈത്താങ്ങാവണമെന്ന് കേളി കലാസംസ്കാരിക വേദി അൽഖർജ് ഏരിയ സമേളനം. പ്രവാസികളിൽനിന്ന് എമിഗ്രേഷൻ ഇനത്തിൽ കേന്ദ്ര സർക്കാർ പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയിൽനിന്നും പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുവാനുള്ള തുക വകയിരുത്താൻ തയ്യാറാവണമെന്നും കേന്ദ്ര സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു. കേളി കലാസാംസ്കാരിക വേദി കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങളിൽ, ഒൻപതാമത് സമ്മേളനമാണ് ഒ.എം.ഹംസ നഗറിൽ നടന്ന അൽഖർജ് ഏരിയ സമ്മേളനം .

സളനത്തിൽ സനയ്യ യൂണിറ്റ് അംഗം ജയദാസ് സ്വാഗത ഗാനം ആലപിച്ചു. സംഘാടക സമിതി ചെയർമാൻ റഹീം ശൂരനാട് ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് സുബ്രമണ്യൻ താൽക്കാലിക അധ്യക്ഷനായി. ജയൻ അടൂർ രക്തസാക്ഷി പ്രമേയവും ജ്യോതിലാൽ അനുശോചന പ്രമേയവും, സംഘാടക സമിതി കൺവീനർ ഷബി അബ്ദുൽസലാം സ്വാഗതവും പറഞ്ഞു. കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ലിപിൻ പശുപതി വരവ് – ചെലവ് കണക്കും, കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 11 യൂണിറ്റുകളിൽ നിന്നായി 27 പേർ ചർച്ചകളിൽ പങ്കെടുത്തു. ടി.ആർ.സുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, രാജൻ പള്ളിത്തടം, ലിപിൻ പശുപതി എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ യഥാക്രമം പ്രവീൺ, നൗഫൽ, ഷിബു ഇസ്മായിൽ, വിനേഷ് എന്നിവർ അവതരിപ്പിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ടി ജി, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, കേളി പ്രസിഡൻ്റ് ചന്ദ്രൻ തെരുവത്ത്, ട്രഷറർ സെബിൻ ഇഖ്ബാൽ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദിപ് കൊട്ടാരത്തിൽ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, മധു പട്ടാമ്പി എന്നിവരും സന്നിഹിതരായിരുന്നു.

ഷബി അബ്ദുൽസലാം ( പ്രസിഡന്റ് ), രാജൻ പള്ളിത്തടം (സെക്രട്ടറി ), ജയൻ പെരുനാട് (ട്രഷറർ) എന്നിവരെ ഏരിയയുടെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര കമ്മറ്റിയംഗം മധു ബാലുശ്ശേരി കേന്ദ്ര സമ്മേളന പ്രതിനിധി പാനലും രാമകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജയൻ പെരുനാട്, പ്രവീൺ, ഹരിദാസൻ (രജിസ്ട്രേഷൻ), സുബ്രഹ്മണ്യൻ, റിയാസ് റസാഖ്, ഷുക്കൂർ (പ്രസീഡിയം), പ്രദിപ് കൊട്ടാരത്തിൽ, രാജൻ പള്ളിത്തടം, ഷബി അബ്ദുൾ സലാം (സ്റ്റിയറിങ് കമ്മിറ്റി) റഷീദലി, വേണുഗോപാൽ, വിനോദ് കുമാർ, ശ്രീകുമാർ (മിനിട്സ്) ലിപിൻ പശുപതി, ജ്യോതിലാൽ, ജയൻ അടൂർ, ഷെഫീഖ് (പ്രമേയം), രാമകൃഷ്ണൻ, അബ്ദുൾ സമദ്, അജിത്കുമാർ,വിനീഷ് (ക്രഡൻഷ്യൽ), ഡേവിഡ് രാജ്, മുസ്തഫ, സുമേഷ്, മുഹമ്മദ്കുട്ടി, സിയാദ് (വളന്റിയർ) ഗോപാലൻ, നാസർ പൊന്നാനി (ഗതാഗതം) എന്നിവരടങ്ങിയ സബ്കമ്മറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി രാജൻ പള്ളിത്തടം സമ്മേളനത്തിന് നന്ദി പറഞ്ഞു.

Previous Post

ദുബായിയിൽ നിക്ഷേപകരെ സ്വാഗതം ചെയ്ത് എക്സ്പോ സിറ്റി

Next Post

കെട്ടിപ്പിടിക്കും ഉമ്മ വയ്ക്കും ഓമനിക്കും; യുവതിയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചിമ്പാന്‍സി വൈറലായി വീഡിയോ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കെട്ടിപ്പിടിക്കും-ഉമ്മ-വയ്ക്കും-ഓമനിക്കും;-യുവതിയ്‌ക്കൊപ്പം-ഫോട്ടോയ്ക്ക്-പോസ്-ചെയ്ത്-ചിമ്പാന്‍സി-വൈറലായി-വീഡിയോ

കെട്ടിപ്പിടിക്കും ഉമ്മ വയ്ക്കും ഓമനിക്കും; യുവതിയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചിമ്പാന്‍സി വൈറലായി വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.