മെൽബൺ : പ്രശസ്ത സംഗീതജ്ഞൻ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും, HIGH ON MUSIC എന്ന സംഗീത നിശയുമായി മെൽബണിൽ AUGUST 21 ന് എത്തുന്നു. കോവിഡ്ഡാനാന്തര മെൽബണിൽ, പ്രവാസി മലയാളികൾക്കിടയിൽ നടത്തപ്പെടുന്ന ആദ്യത്തെ പ്രോഗ്രാം കൂടിയാണ് HIGH ON MUSIC എന്ന സംഗീത നിശ.
ഹരീഷ് ശിവരാമകൃഷ്ണന്‍ എന്ന പേര് സംഗീതപ്രേമികള്‍ക്കിടയില്‍ ഹരമാകുന്നത് രണ്ട് പാട്ടുകളുടെ കവര്‍ പതിപ്പുകളിലൂടെയാണ്. ശ്രീരാഗമോ, രംഗ്പുര വിഹാര. ഒന്നൊരു പ്രശസ്തമായ ചലച്ചിത്ര ഗാനവും രണ്ടാമത്തേത് ക്ലാസികായ ഒരു കര്‍ണാടിക് കീര്‍ത്തനവും. ഇന്നും ഈ രണ്ടു പാട്ടുകളും അദ്ദേഹം പാടുന്നത് കേള്‍ക്കാന്‍ ഒരുപാടിഷ്ടമാണെങ്കിലും രംഗപുര വിഹാര എന്ന കീര്‍ത്തനം ഫ്യൂഷന്‍ രീതിയില്‍ അവതരിപ്പിക്കുന്നതിനോട് ഒരു പ്രത്യേക ആവേശമാണ് പ്രേക്ഷകർക്ക്. ഹരീഷിന്റെ പാട്ട് കേട്ടിരിക്കാൻ എന്നും ഇഷ്ടപ്പെടുന്ന ഒരു വിഭാഗമുണ്ട് സമൂഹമാധ്യമ ലോകത്ത്.
ജോലിത്തിരക്കുകൾക്കിടയിലാണ് പാട്ടിനു വേണ്ടി അദ്ദേഹം സമയം കണ്ടെത്തുന്നത്. സംഗീതജീവിതത്തിലെ വിശേഷങ്ങളുമായി ഹരീഷ് ശിവരാമകൃഷ്ണന്‍ ഈ മാസം – ഓഗസ്റ്റ് 21 ന് മെൽബണിൽ എത്തുന്നു.
Ticket reservations, via Online only . For booking Click here
HIGH ON MUSIC എന്നാ പ്രോഗ്രാമുമായി അദ്ദേഹത്തോടൊപ്പം വേദി പങ്ക് വക്കുന്നതാകട്ടെ , ചടുല സംഗീതം കൊണ്ടും , ഉന്മാദ ആലാപനം കൊണ്ടും യുവാക്കളുടെ ഹരമായ സിതാര കൃഷ്ണകുമാർ , സച്ചിൻ വാര്യർ , ആര്യ ദയാൽ എന്നീ മുൻ നിരക്കാരോടൊപ്പം തന്നെ കട്ടക്ക് കിടപിടിക്കുന്ന സുജിത് സുകുമാരൻ , ലക്ഷ്മി വേണുഗോപാൽ , സുമേഷ് ലാൽ ചന്ദ്രശേഖർ , നിതിൻ സൈമൺ , പ്രൈസ്‌ലി കൃപേഷ് , ശ്രീനാഥ് നായർ , അജയ് കൃഷ്ണൻ , മിഥുൻ പോൾ , സജീഷ് മധുക്കട എന്നീ അണിയറയിലും , അരങ്ങിലും വിസ്മയങ്ങൾ തീർക്കുന്ന അനുഗ്രഹീത കലാകാരന്മാർക്കൊപ്പമാണ് .
സിതാര കൃഷ്ണകുമാർ
ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയാണ് സിതാര കേരളത്തിലെ സംഗീതപ്രേമികൾക്ക് പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ടു. അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ്-2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. ജീവൻ ടിവിയുടെ, ഒരു വർഷം നീണ്ടുനിന്ന, 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ-2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കിയത്.
സച്ചിൻ വാര്യർ
വിനീത് ശ്രീനിവാസനെയും കൂട്ടുകാരൻ ഷാൻ റഹ്മാനെയും കണ്ടെത്തലാണ് സച്ചിൻ വാര്യർക്ക് സംഗീതമേഖലയിലേക്കുള്ള വഴിത്തിരിവായത്. വിനീത് കഥയെഴുതി സംവിധാനം ചെയ്ത “മലർവാടി ആർട്സ് ക്ലബ്ബ്” വിനീത് ശ്രീനിവാസൻ-ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽത്തന്നെ പുറത്തിറങ്ങിയ “തട്ടത്തിൻ മറയത്തിലെ” പ്രധാനഗാനങ്ങൾ എന്നിവ പാടാൻ സച്ചിനെയാണ് തിരഞ്ഞെടുത്തത്.
ആര്യ ദയാല്‍
പുതുനിരയിലെ ഏറെ സ്വീകാര്യതയുള്ള ഗായികയാണ് ആര്യ ദയാല്‍. ‘സഖാവ്’ എന്ന കവിതയുടെ ആലാപനത്തിലൂടെ വൈറലായ ആര്യ ദയാലിനെ പിന്നീട് കാണുന്നത് കൊവിഡ് തുടക്കത്തില്‍ അമിതാബ് ബച്ചന്റെ പങ്കുവച്ച ട്വീറ്റിനൊപ്പമാണ്. കൊവിഡ് കാലത്ത് തന്റെ ആശുപത്രി ജീവിതത്തെ പ്രകാശ പൂരിതമാക്കിയ സംഗീതമെന്നാണ് ആര്യദയാലിനെക്കുറിച്ച് അമിതാബ് ബച്ചന്‍ പറഞ്ഞിരുന്നത്.
HIGH ON MUSIC മെൽബണിലെ ഏറ്റവും നവീന ഇരിപ്പിടങ്ങളും, ശബ്ദ ശ്രവണ സൗകര്യങ്ങളും ഉള്ള നരേവാരൻ സബർബിലെ BUNJIL PLACE തീയറ്ററിൽ ആണ് . ഓൺലൈൻ മുഖാന്തിരം കഴിഞ്ഞ ആഴ്ച മുതൽ ടിക്കറ്റ് വിൽപ്പനക്ക് ആവേശ ഭരിതമായ വരവേൽപ്പാണ് മെൽബൺ മലയാളികൾ നൽകുന്നതെന്ന് , സംഘാടകനായ സിഡ്‌നിയിലെ കായൽ RESTAURANT ഉടമ കൂടിയായ ശ്രീ : അരുൺ ഓസ് മലയാളത്തോട് പറഞ്ഞു. ഇനിയും ടിക്കറ്റ് എടുക്കാനാകത്തവർ എത്രയും പെട്ടെന്ന് എടുക്കാൻ , താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി.