ന്യൂഡല്‍ഹി> ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നോവലിലുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയെ ആദരിക്കുന്ന ചടങ്ങ് സംഘാടകര്‍ റദ്ദാക്കി.ഹത്രാസ് ജില്ലയിലെ സദാബാദ് സ്വദേശി സന്ദീപ് കുമാര്‍ ആണ് പരാതി നല്‍കിയത്. ശിവനെയും പാര്‍വതിയെയും കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഗീതാഞ്ജലിയുടെ നോവലില്‍ ഉണ്ടെന്നാണ് പരാതി.
ഇന്റര്‍നാണല്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഇന്ത്യന്‍ ഭാഷയില്‍ എഴുതുന്ന ആദ്യത്തെ ആളാണ് ഗീതാഞ്ജലി.ഗീഞ്ജലി ശ്രീക്കെതിരായ പരാതി വിവാദമായതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി രംഗ്ലീല ഭാരവാഹി അനില്‍ ശുക്ല അറിയിച്ചു.
സംഭവം തന്നെ വിഷമിപ്പിച്ചുവെന്നും പൊതുപരിപാടികളില്‍ തല്ക്കാലം പങ്കെടുക്കുന്നില്ലെന്നും ഗീജാഞ്ജലി സംഘാടകരോട് പറഞ്ഞു.തന്റെ നോവല്‍ മനപൂര്‍വ്വം രാഷ്ട്രീയ വിവാദത്തിലേയ്ക്ക് വലിച്ചിഴക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ഈ നോവലില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങള്‍ ഇന്ത്യന്‍ മിത്തോളജിയുടെ അവിഭാജ്യ ഘടകമാണ്. ഇതില്‍ എതിര്‍പ്പുള്ളവര്‍ ഹിന്ദു പുരാണങ്ങള്ക്കെതിരെ കോടതിയില്‍ വാദമുയര്ത്തണം—-എഴുത്തുകാരി പറഞ്ഞു
ആഗ്രയില്‍ സാംസ്കാരിക സംഘടനകളായ രംഗ്ലീലയും ആഗ്ര തിയേറ്റര്‍ ക്ലബ്ബും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.