കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ സഹകരണ പ്രസ്ഥാനത്തെ തടയാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുകയാണെന്ന പ്രതികരണവുമായി സിപിഎം. പൊതുമേഖലാ ബാങ്കുകളെ കൊള്ള ചെയ്ത് കോടികള്‍ മുക്കിയ കോര്‍പ്പറേറ്റുകള്‍ക്ക് വീണ്ടും അത്തരം കൊള്ളക്ക് അവസരം കൊടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ സമീപനമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒറ്റ പൈസ പോലും നിക്ഷേപകർക്ക് നഷ്ടമാകില്ലെന്നും സിപിഎം.