ന്യൂഡല്‍ഹി> ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്റ്റ സെതല്‍വാദ്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്ക് ജാമ്യമില്ല. അഹമ്മദാബാദ് സെഷന്‍സ് കോടതിയാണ് ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയത്.
2002 ലെ കലാപക്കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് എടുത്ത കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ടീസ്റ്റ സെത്തല്‍വാദ്, ആര്‍ബി ശ്രീകുമാര്‍ എന്നിവരെയും ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെയും അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജൂണ്‍ 25-നാണ് തീസ്തയേയും ശ്രീകുമാറിനെയും ക്രൈംബാഞ്ച് അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ടുള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം നല്കിയ ക്ലീന്‍ ചിറ്റ് അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തളളിയതിന് തൊട്ടടുത്ത ദിവസമാണ് ഇരുവരുടേയും അറസ്റ്റ്
ജൂലായ് 21 നാണ് തീസ്തയുടേയും സെതല്‍വാദിന്റേയും ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. ജൂലായ് 26 ന് വിധി പ്രസ്താവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 27ലേക്കും 28 ലേക്കും പിന്നീട് 29 ലേക്കും കോടതി മാറ്റിവെച്ചു. അവസാനം, ശനിയാഴ്ച ജാമ്യാപേക്ഷ നിരാകരിച്ചുകൊണ്ട് സെഷന്‍സ് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.