പി ബിജുവിന്റെ പേരില്‍ ഡിവൈഎഫ്ഐയില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാര്‍ത്തകള്‍ തള്ളി ഭാര്യ ഹര്‍ഷ ബിജു.നിസാരം നിങ്ങള്‍ക്ക് ഇത് ഒരു ദിവസത്തെ വാര്‍ത്തയായിരിക്കാം. പക്ഷെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പോം അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ ഇന്നേ ദിവസത്തെ സമാധാനത്തെയും സന്തോഷത്തെയുമാണത് ബാധിച്ചത്. നിങ്ങളുടെ മാധ്യമ സ്ട്രാറ്റജി എന്ത് തന്നെയായാലും ശരി, അതിനെ വിളിക്കേണ്ട പേര് പൊതുമധ്യത്തില്‍ പറയുന്നത് ശരിയല്ല എന്നുള്ളതുകൊണ്ട് തല്ക്കാലം പ്രതിഷേധം രേഖപ്പെടുത്തട്ടെ- ഹര്‍ഷ വ്യക്തമാക്കി
ഹര്‍ഷയുടെ ഫേസ്ബുക്ക് കുറിപ്പ്
ഏറെ പ്രിയപ്പെട്ടവളേ നിനക്കൊപ്പം..കൂടെയുണ്ട് എന്നും ?
ജീവിതത്തില്‍ പല തരത്തിലുള്ള വൈകാരികതയുടെ ഘട്ടങ്ങള്‍ ഉണ്ടാകും, അതില്‍ നിന്ന് പുറത്തു കടക്കുക എന്നുള്ളത് വ്യക്തികളെ ആശ്രയിച്ചിരിക്കും, ചിലര്‍ ചിലപ്പോള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കും ചിലര്‍ തനിച്ചിരുന്നു കരയും, ചിലര്‍ കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം യഥാര്ഥ്യത്തെ ഉള്‍ക്കൊണ്ട് തിരിച്ചു വരും.ഇതിപ്പോള്‍ പറയാന്‍ ഉണ്ടായ സാഹചര്യം ഇന്ന് അത്തരത്തിലുള്ള ഒരു ദിവസത്തിലൂടെയാണ് കടന്നു പോയത്.
രാവിലെ മുതല്‍ ബിജുസഖാവിന്റെ ഒരു ഫോട്ടോയും അതിനു ചുവടുപിടിച്ചു ഡിവൈഎഫ്ഐ ക്കെതിരെ അല്ലെങ്കില്‍ ഒരു ഡിവൈഎഫ്ഐ നേതാവിനെതിരെ ഒരു സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ ഇടവേളകളില്ലാതെ വന്നുകൊണ്ടിരിക്കുന്നു.ഞാന്‍ ഇപ്പോള്‍ ഡിവൈഎഫ്ഐ യുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിക്കുന്ന ഒരാളല്ല പക്ഷെ ഡിവൈഎഫ്ഐ എന്ന പ്രസ്ഥാനത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് ഞാന്‍.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരില്‍ ഡിവൈഎഫ്ഐ യുടെ ഒരു ഘടകമോ ഒരു പ്രവര്‍ത്തകനോ, അതിന്റെ ഏതെങ്കിലും ഒരു ഭാരവാഹിയോ ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ക്രമക്കേട് നടത്തില്ല എന്നുള്ള ഉറച്ച ബോധ്യവും എനിക്കുണ്ട്.അതുകൊണ്ട് അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ അതിന്റെ വസ്തുതയെ സംബന്ധിച്ച് കുറച്ചെങ്കിലും നിങ്ങള്‍ ബോധവാന്മാര് ആയിരിക്കണമായിരുന്നു.
നിസാരം നിങ്ങള്‍ക്ക് ഇത് ഒരു ദിവസത്തെ വാര്‍ത്ത ആയിരിക്കാം. പക്ഷെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പോം അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ ഇന്നേ ദിവസത്തെ സമാധാനത്തെയും സന്തോഷത്തെയുമാണത് ബാധിച്ചത്. നിങ്ങളുടെ മാധ്യമ സ്ട്രാറ്റജി എന്ത് തന്നെയായാലും ശരി, അതിനെ വിളിക്കേണ്ട പേര് പൊതുമധ്യത്തില്‍ പറയുന്നത് ശരിയല്ല എന്നുള്ളതുകൊണ്ട് തല്ക്കാലം പ്രതിഷേധം രേഖപ്പെടുത്തട്ടെ
മറ്റൊന്നുകൂടി, ഇതിന്റെ പേരില്‍ കണ്ണീര് വാര്‍ക്കുന്ന പല ഫേസ്ബുക്ക് പോസ്റ്റും കാണാനിടയായി ആ പരിപ്പ് ഈ കലത്തില്‍ വേവൂല്ല എന്ന് മാത്രമേ പറയുവാനുള്ളു.അനാവശ്യമായി ഒരാളില്‍ നിന്ന് പോലും ഒരു ചായ പോലും വാങ്ങി കുടിക്കാത്ത ആളായിരുന്നു സഖാവ് പി ബിജുവെന്ന് അദ്ദേഹത്തെ അറിയുന്ന ഏതൊരാള്‍ക്കും അറിയും അതിനിനി നിങ്ങളുടെ ഒത്താശയുടെ ആവശ്യം ഇല്ല.