കുമളി > മുല്ലപ്പെരിയാർ വൃഷ്ടി പ്രദേശങ്ങളിൽകനത്ത മഴ തുടങ്ങിയതോടെ അണക്കെട്ടിലെ ജലനിരപ്പ് 133.25 അടിയെത്തി. കഴിഞ്ഞവർഷം ഇതേദിവസം 136.45 അടിയായിരുന്നു. ബുധൻവൈകിട്ടോടെയാണ് മഴ ശക്തമായത്. മണിക്കൂറുകളോളം പെയ്തു. 24 മണിക്കൂറിനുള്ളിൽഅണക്കെട്ടിലേക്ക് സെക്കൻഡിൽ 1274 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് 1800 ഘനയടി വീതം കൊണ്ടുപോയി. അണക്കെട്ട് പ്രദേശത്ത് 18 മില്ലിമീറ്ററും തേക്കടിയിൽ 65 മില്ലിമീറ്ററും മഴപെയ്തു. മുല്ലപ്പെരിയാർജലം സംഭരിക്കുന്ന തേനി ജില്ലയിലെ 71 അടി സംഭരണ ശേഷിയുള്ള വൈഗ അണക്കെട്ടിൽ നിലവിൽ 63.94 അടി വെള്ളമുണ്ട്.