ന്യൂഡൽഹി> സിഎൻജി, എൽഎൻജി എന്നിവയുടെ വില നിയന്ത്രിക്കുന്നത് പരിഗണനയിലില്ലെന്ന് പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി ലോക്സഭയെ അറിയിച്ചു. പൊതുഗതാഗത വാഹനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ വില നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാകുമോ എന്ന എം എ ആരിഫിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം