ന്യൂഡല്‍ഹി> രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേയുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി. പരാമര്‍ശം തനിക്ക് സംഭവിച്ച നാക്കുപിഴയാണെന്ന് അധീര്‍ വ്യക്തമാക്കി. രാഷ്ട്രപതിക്ക് ദുഃഖമുണ്ടായെങ്കില്‍ നേരില്‍ കണ്ട് മാപ്പ് പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്നാണ് അധീര്‍ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചത്.രാഷ്ട്രപതിയെ അപമാനിക്കുക എന്നത് തനിക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. നാക്കുപിഴ മൂലം ഒരു തെറ്റുപറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.