ന്യൂഡല്‍ഹി> രാജ്യത്ത് വാഹനാപകടത്തില്‍ ഒരുവര്‍ഷം മാത്രം കൊല്ലപ്പെട്ടത് 1.30 ലക്ഷത്തിലധികം പേര്. 2020ല്‍ രാജ്യത്തുണ്ടായ 3,66,138 അപകടങ്ങളില്‍ 3,48,279 പേര്‍ക്ക് പരിക്കേറ്റതായും 1,31,714 പേര് മരിച്ചതായും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ പറഞ്ഞു. 2019ല്‍ 4,49,002 അപകടത്തില്‍ 4,51,361 പേര്‍ക്കാണ് പരിക്കേറ്റത്. സുരക്ഷിതയാത്രയ്ക്ക് പ്രത്യേക പദ്ധതികള്‍ ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.