ന്യൂഡൽഹി> കേരളം വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഉൾപ്പെടുത്തി സംസ്ഥാന ബിസിനസ് പെർഫോം ആക്ഷൻ പ്ലാൻ 2020 കേന്ദ്രം പുറത്തിറക്കിയിട്ടുണ്ടെന്നും അതുപ്രകാരം കേരളം വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും വാണിജ്യ വ്യവസായ മന്ത്രി സോംപ്രകാശ് പറഞ്ഞു.
ലോക്സഭയിൽ എ എം ആരിഫിന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. വ്യവസായസൗഹൃദ സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകാൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.