ന്യൂഡല്‍ഹി> വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷക സംഘവും അഖിലേന്ത്യാ കിസാന്‍ സഭയും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്തര്‍ യാദവിനെ സന്ദര്‍ശിച്ച് മെമോറാന്റം നല്കി.
എംപിമാരായ ഡോ. വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരോടൊപ്പം അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധവലെ, ഫിനാന്‍സ് സെക്രട്ടറിപി കൃഷ്ണപ്രസാദ്, കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന് പനോളി എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.