ന്യൂഡൽഹി
അരുണാചൽപ്രദേശ്, അസം, മണിപ്പുർ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ മണ്ഡലപുനർനിർണയം ഉടൻ നടത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പു കമീഷനും നാലു സംസ്ഥാനത്തിനുമാണ് നോട്ടീസ്. 51 വർഷമായി ഇവിടങ്ങളിൽ പുനർനിർണയം നടത്തിയിട്ടില്ലെന്ന് പുനർനിർണയത്തിനുവേണ്ടി വാദിക്കുന്ന സമിതി നൽകിയ ഹർജിയിൽ വാദിച്ചു. ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അംഗങ്ങളായ ബെഞ്ചാണ് പൊതുതാൽപ്പര്യഹർജി പരിഗണിച്ചത്.