മനില
ഫിലിപ്പീന്‍സിലെ അറ്റീനോ ഡെ മനില സർവകലാശാലയിൽ വെടിവയ്പില്‍ മുന്‍ മേയറടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ബാസിലന്‍ പ്രവിശ്യയിലെ ലാമിറ്റണ്‍ ടൗണ്‍ മുന്‍ മേയര്‍ റോസിറ്റ ഫുരിഗെ, അവരുടെ സുഹൃത്ത്, യൂണിവേഴ്സിറ്റിയിലെ സുരക്ഷാ ജീവനക്കാരന് എന്നിവരാണ് കൊല്ലപ്പെട്ടത്. മകളുടെ നിയമബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മേയര്‍. പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകത്തിനുശേഷം രണ്ട് കൈത്തോക്കുമായി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സ്ഥലത്തുണ്ടായിരുന്നവര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാൾ ഡോക്ടറാണ്. മുന്‍ മേയറായ റോസിറ്റയോടുള്ള ശത്രുതയാണ് കൊലപാതകത്തിന്റെ കാരണമെന്ന് ക്യുസോണ്‍ സിറ്റി പൊലീസ് മേധാവി ചീഫ് ബ്രിഗേഡ് ജനറല്‍ റിമസ് മെഡിന പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് സർവകലാശാല അടച്ചു.