പട്ന > ബിഹാറിൽ പടക്ക വ്യവസായിയുടെ വീട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് പേർ മരിച്ചു. എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സരൻ ജില്ലയിലെ ഖുദായ് ബാഗ് വില്ലേജിൽ ഖൈറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഫോടനമുണ്ടായത്. പടക്ക ബിസിനസുകാരനായ ഷബീര്‍ ഹുസൈന്റെ വീട്ടിലാണ് അപകടം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്നു പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്രസ്ഫോടനത്തിൽ കെട്ടടത്തിന്റെ ഒരുഭാഗം തകർന്നുവീണു. മറ്റൊരു ഭാഗത്തിന് തീപിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.