കോഴിക്കോട് > കോൺഗ്രസിൽ ഗ്രൂപ്പ് വീതം വെപ്പ് മാറി വ്യക്തികളുടെ വീതം വെപ്പാണ് നടക്കുന്നതെന്ന് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരൻ. വീതം വെപ്പ് ഉണ്ടായാൽ പ്രവർത്തകർ നിരാശരാകും. കെപിസിസി ഭാരവാഹികളെ നിർണയിച്ചതിൽ ഈ പിഴവുണ്ടായി. ചിന്തൻ ശിബിരത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ശക്തിപ്പെടുത്തിയതിനുശേഷം മുന്നണി വിപുലീകരിക്കണം. വ്യക്തി താൽപ്പര്യം വെച്ച് മുന്നണിയിലേക്ക് വരുന്നവരെ തടയരുത്. ആരെയും മാറ്റി നിർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരൻ രണ്ടാംദിനമായ ഞായറാഴ്ചയാണ് ചിന്തൻ ശിവിറിൽ എത്തിയത്. ഉദ്ഘാടന ദിവസം പങ്കെടുത്തിരുന്നില്ല. മകന്റെ വിവാഹമാണ് കാരണമായി പറഞ്ഞിരുന്നത്. നഗരത്തിന് തൊട്ടുത്ത വെസ്റ്റ്ഹിൽ രജിസ്റ്റർ ഓഫീസിലായിരുന്നു സെപ്ഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം. എന്നിട്ടും മുരളീധരൻ എത്താത്തിന് പിന്നിൽ അതൃപ്തി തന്നെയാണെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു.