ഷില്ലോങ്> പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ഉൾപ്പെടുത്തി പെൺവാണിഭകേന്ദ്രം നടത്തിയെന്ന കേസിൽ ബിജെപി മേഘാലയ വെെസ് പ്രസിഡന്റ് ബെർണാഡ് എൻ മരാക് (റിമ്പു) ഒളിവിൽ. വെസ്റ്റ് ഗാരോ ജില്ലയിലെ ടുറയിൽ റിമ്പുവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ രക്ഷിച്ചു. സംഭവത്തിൽ 73 പേരെ അറസ്റ്റു ചെയ്തു.
പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്ന് യുവതി നൽകിയ പരാതിയിലെ അന്വേഷണത്തെ തുടർന്നാണ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പകലുമായാണ് റെയ്ഡ് നടന്നത്. റിസോർട്ടിലെ മുറികളിൽ പൂട്ടിയിട്ട നിലയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. റെയ്ഡിൽ 400 കുപ്പി മദ്യവും ഉപയോഗിക്കാത്ത 500 ഓളം കോണ്ടങ്ങളും കണ്ടെത്തിയതായും എസ്പി പറഞ്ഞു.
ഗാരോ ഹില്ലിലെ സ്വയംഭരണ ജില്ലാ കൗൺസിലിലെ ജനപ്രതിനിധിയാണ് റിമ്പു. മുഖ്യമന്ത്രി കോൺറാഡ് സങ്മ വേട്ടയാടുകയാണ്. ഒളിവിൽ പോയിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും റിമ്പു അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബിജെപി ഉൾപ്പെടുന്ന സഖ്യമാണ് അധികാരത്തിലുള്ളത്. ബിജെപി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
റെയ്ഡിൽ കണ്ടെത്തിയ മദ്യകുപ്പികൾ