പെരിന്തൽമണ്ണ
പാലക്കാട് -–-നിലമ്പൂർ പാസഞ്ചർ സാങ്കേതികത്തകരാറിനെ തുടർന്ന് ചെറുകര സ്റ്റേഷനുസമീപം നിന്നു. ശനി രാവിലെ 7.40ന് ചെറുകര സ്റ്റേഷൻ കടന്നുപോകേണ്ട ട്രെയിൻ സ്റ്റേഷൻ വിട്ട് കുറച്ച് മുമ്പോട്ടു പോയതിനുശേഷമാണ് ട്രാക്കിൽനിന്നത്. വീൽ സ്ലിപ്പിങ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഈ റൂട്ടിൽ ചെറുകര, പട്ടിക്കാട്, മേലാറ്റൂർ ഭാഗങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ പിന്നീട് നിലമ്പൂരിലേക്കുള്ള യാത്ര തുടർന്നു. ചെറുകര ഗേറ്റ് അടച്ചിട്ടതിനാൽ ഏകദേശം 8.05 വരെ പട്ടാമ്പി-–- പെരിന്തൽമണ്ണ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.