തിരുവനന്തപുരം > മുൻ മന്ത്രി പി കെ ഗുരുദാസനെ വീണ് പരിക്കേറ്റതിനെ തുടർന്ന് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ ഇടതു കൈയ്ക്ക് പൊട്ടലും നടുവേദനയും ഉണ്ട്. ഹൃദയ സംബന്ധമായ അസുഖമുള്ളതിനാൽ എമർജൻസി മെഡിസിൻ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. വെള്ളി പകൽ മൂന്നരയോടെ കട്ടിലിൽനിന്നും വീണാണ് അപകടമുണ്ടായത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.