മാഡ്രിഡ്
ലോക ചാമ്പ്യൻഷിപ്പിന് ഇനിയില്ലെന്നു പ്രഖ്യാപിച്ച് മാഗ്നസ് കാൾസൻ ഞെട്ടിച്ചു. നിലവിലെ ചാമ്പ്യന്റെ തീരുമാനത്തിൽ ചെസ് ലോകത്താകെ അമ്പരപ്പാണ്.
അടുത്തവർഷം റഷ്യൻ താരം ഇയാൻ നിപോംനിഷിക്കെതിരായ മത്സരത്തിനില്ലെന്നാണ് അറിയിപ്പ്. നിലവിലെ മത്സരരീതി മടുത്തെന്നാണ് പ്രതികരണം. കഴിഞ്ഞവർഷം റഷ്യക്കാരനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് നോർവേക്കാരൻ ലോകചാമ്പ്യനായത്. പുതുതലമുറയിലെ താരമായ അലിറെസ ഫിറൗസ്ജ എതിരാളിയായാൽ കളിക്കുമെന്നായിരുന്നു കാൾസൻ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, വീണ്ടും നിപോംനിഷിക്കാണ് ഊഴം. പുതിയ സാഹചര്യത്തിൽ യോഗ്യതാമത്സരത്തിൽ രണ്ടാമതെത്തിയ ചൈനയുടെ ദിങ് ലിറെനായിരിക്കും നിംപോമിന്റെ എതിരാളി. ചെസിൽനിന്ന് വിരമിക്കില്ലെന്നും കാൾസൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിനുണ്ടാകും.