ന്യൂഡല്‍ഹി> പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഖത്തര്‍, കുവൈറ്റ്, പാകിസ്ഥാന്, ഇറാന്, ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങള്‍ ഇന്ത്യന്‍ അംബാസിഡര്‍മാരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രവാചക നിന്ദ നടത്തിയത് വ്യക്തികളാണെന്നും, പ്രവാചക വിരുദ്ധ പരാമര്‍ശം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടല്ലെന്നും അംബാസിഡര്‍മാര്‍ ഈ രാജ്യങ്ങളെ അറിയിച്ചുവെന്നും എല്ലാ മതങ്ങളോടും അതിരറ്റ ബഹുമാനം പുലര്‍ത്തുന്നുവെന്നും കേന്ദ്രം അറിയിച്ചു.
രാജ്യസഭയിലെ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഇപ്രകാരം മറുപടി നല്‍കിയത്.