ബംഗളൂരു> ടോള്‍ പ്ലാസയിലെ റോഡില്‍ പശു കിടന്നത് മൂലം നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് നാല് മരണം. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ബൈന്‍ഡൂര്‍ – ശിരൂര്‍ ടോള്‍ഗേറ്റില്‍ ബുധനാഴ്ചയാണ് സംഭവം.
റോഡിന് നടുക്കായിരുന്നു പശു കിടന്നിരുന്നത്. പശു എണീറ്റ് റോഡിന് കുറുകെ നടക്കുന്നത് ദൂരെ നിന്നു കണ്ട ആംബുസന്‍സ് ഡ്രൈവര്‍ വാഹനം നിയന്ത്രിക്കാന്‍ ശ്രമിക്കവെ തെന്നിമാറുകയും ടോള്‍ ബൂത്ത് ഇടിച്ചിടുകയും ചെയ്യുകയായിരുന്നു. ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. വാഹനത്തിന് പോകാന്‍ സ്ഥലമില്ലെന്നറിഞ്ഞ ടോള്‍ ബൂത്ത് ജീവനക്കാരനാണ് പശുവിനെ മാറ്റിക്കിടത്താന്‍ ശ്രമിച്ചത്.മറ്റൊരാള്‍ ബാരിക്കേഡുകള്‍ മാറ്റാനും ശ്രമിച്ചു. എന്നാല്‍ ഇതിനിടയില്‍ വേഗതയിലെത്തിയ ആംബുലന്‍സ് തലകുത്തനെ മറിയുകയും ടോള്‍ ബൂത്ത് തകര്‍ക്കുകയുമായിരുന്നു.
രണ്ട് പേര് വാഹനത്തില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നു. ടോള്‍ ബൂത്ത് ജീവനക്കാരും ഓടിയകന്നു. അതേസമയം, പശു യാതൊരപടകവും കൂടാതെ നടന്നുനീങ്ങുന്ന കാഴ്ചയും കാണാം.