ന്യൂഡൽഹി
നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസ് കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ.
കേസ് ബംഗളൂരു പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ ട്രാൻസ്ഫർ പെറ്റീഷൻ നല്‍കിയെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇഡിയുടെ നീക്കം. കേരളത്തിൽ നീതിപൂർവമായ വിചാരണയ്ക്കുള്ള സാധ്യത കുറവാണെന്നാണ് ഇഡി വാദം. കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് നടപടിയെന്ന് വിമർശം ശക്തമായി.