തിരുവനന്തപുരം > യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ട് പുറത്തുപോയ സംഭവത്തിൽ സംഘടനാപരമായ പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ.
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽവച്ച് ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസിന്റെ പങ്ക് തള്ളിക്കളയില്ല. നേതൃത്വം അറിഞ്ഞുതന്നെയായിരുന്നു ആക്രമണപദ്ധതിയെന്നും വാർത്താസമ്മേളനത്തിൽ ഷാഫി സമ്മതിച്ചു. എന്നാൽ വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചയിൽ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. അത് സംഘടനയ്ക്കുള്ളിലെ കാര്യമാണെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.