ബംഗളൂരു > കര്‍ണാടകയിലെ ശിരൂര്‍ ടോള്‍ പ്ലാസയില്‍ ആംബുലന്‍സ് നിയന്ത്രണംവിട്ട് മറിഞ്ഞ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. രോഗിയുമായി പോയ ആംബലുന്‍സാണ് മറിഞ്ഞത്. രോഗിയും രണ്ട് അറ്റന്‍ഡര്‍മാരും ടോള്‍ ബൂത്തിലെ ജീവനക്കാരനുമാണ് മരിച്ചത്. റോഡിലെ വെള്ളത്തിൽ തെന്നിമാറിയ ആംബുലൻസ് ടോൾ ബൂത്ത് ക്യാബിനിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.